ലൈഫ് മിഷൻ: എറിയാട് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്

post

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ എറിയാട് പഞ്ചായത്ത് ഹെൽത്ത് ക്ലബ് പ്രവർത്തനം ആരംഭിച്ചു. പേബസാർ മദ്രസ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ വരുന്നവർ രേഖകൾ പൂർണമായും കൊണ്ടു വരണം. ഭൂമിയുള്ള ഭവനരഹിതർ എന്ന നിലയിൽ അപേക്ഷിക്കുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പികൾ കരുതണം. മുൻഗണന മാനദണ്ഡമനുസരിച്ചുള്ള അംഗവൈകല്യം, ഭിന്നശേഷി, വിധവ, മാരകമായ അസുഖമുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കൈയിൽ കരുതണം. ഭൂമിയില്ലാത്തവർക്കയുള്ള അപേക്ഷ സമർപ്പിക്കുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ രേഖകളോടൊപ്പം റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇല്ലെന്ന വില്ലജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രവും ഗുണഭോക്താവിന്റെ സാക്ഷ്യപത്രവും നൽകണം. അപേക്ഷകർ രേഖകളോടൊപ്പം സ്വന്തം ഫോണും നിർബന്ധമായും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8891234469.