പുസ്തകളിലൂടെ മനുഷ്യന് പുതുജീവൻ; മാതൃകയായി സിറ്റി പോലീസ്

post

തൃശൂര്‍: ക്വാറന്റൈനിൽ കഴിയുന്നവർക്ക് പുസ്തകം സമ്മാനിച്ചാൽ പുസ്തകങ്ങൾക്ക് മാത്രമല്ല മനുഷ്യനും പുതുജീവൻ ലഭിക്കുമെന്ന ആശയവുമായി തൃശൂർ സിറ്റി പോലീസ്. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റൊരു പ്രവർത്തനങ്ങളിലും ഏർപ്പെടാനാകാതെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വായന ഒരു ശീലമാക്കുന്നതിനും കൂടുതൽ അറിവുകൾ നേടുന്നതിനും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമാണ് സിറ്റി പോലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. പുസ്തകങ്ങൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനെത്തുന്ന വനിതാ പോലീസ് ബുള്ളറ്റ് ടീം അംഗങ്ങൾ വീടുകളിൽ നേരിട്ട് ചെന്ന് കൈമാറും. ഇതിനോടകം 500ഓളം പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ആദിത്യ വിവിധ സംഘടനകൾ സമ്മാനിച്ച പുസ്തകങ്ങൾ വനിതാ പോാലീസ് ബുള്ളറ്റ് ടീം ക്യാപ്റ്റനും സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറുമായ പി. വി. സിന്ധുവിന് കൈമാറി.