കൗമാരക്കാര്‍ക്കൊപ്പമുണ്ട് സെക്കോ സോഷ്യോ കൗണ്‍സിലര്‍മാര്‍

post

കാസര്‍ഗോഡ് : കോവിഡ് നിയന്ത്രണങ്ങളില്‍ വീടുകളില്‍ കഴിയുന്ന ആഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി മാകൃകയാകുകയാണ് ഐസിഡിഎസിന്റെ കീഴിലിള്ള സ്‌കൂള്‍തല സെക്കോ സോഷ്യോ കൗണ്‍സിലര്‍മാര്‍. കുട്ടികളുടെ ക്രിയാത്മകത പ്രോത്സാഹിപ്പിക്കാനും  ചുറ്റുപാടുകള്‍ മനസിലാക്കാനും സഹായകരമാകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നടത്തുന്നത്. കുട്ടികളില്‍ നിന്നും  ലോക് ഡൗണ്‍ അനുഭവക്കുറിപ്പുകള്‍, ചിത്രങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ വീഡിയോകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ്  കൗമാര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

  ലോക് ഡൗണ്‍ ദിനങ്ങളില്‍ സ്‌കൂള്‍ തല കൗണ്‍സിലര്‍മാര്‍ നിശ്ചിത ദിവസങ്ങളില്‍ ഇടപെട്ട് കുട്ടികളെ ഫോണില്‍ ബന്ധപ്പെടുകയും വീടിനുള്ളില്‍ ഒറ്റപ്പെട്ടതിന്റെ  പ്രശ്നങ്ങളും  ഓണ്‍ലൈന്‍ പഠനവും വിലയിരുത്തി വരുന്നു. അതേസമയം സമയം കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും സംസാരിക്കുന്നതിലൂടെ ഓരോ കുട്ടിയെയും കൃത്യമായി മനസിലാക്കാന്‍ കഴിയുന്നു. സ്‌കൂളില്‍ നിന്ന് നേരിച്ച് സംസാരിക്കുന്നതിനേക്കാള്‍ ഇന്ന് ഓരോ കുട്ടിയും തങ്ങളുടെ ഓരോ വിളിയും പ്രതീക്ഷിക്കുന്നുണ്ടന്നും തങ്ങളെ മനസിലാക്കനും ആളുണ്ട് എന്ന തോന്നല്‍ വര്‍ദ്ധിപ്പിക്കാനും ലോക് ഡൗണ്‍ കാലത്ത് കഴിഞ്ഞിട്ടുണ്ടന്ന് ബളാല്‍ സ്‌കൂള്‍ സൈക്കോ സോഷ്യോ കൗണ്‍സിലര്‍ നിസി മാത്യൂ പറഞ്ഞു.