ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആധുനിക കാലഘട്ടത്തിലെ തൊഴിൽ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്രോഗ്രാമിംഗിൽ അഭിരുചിയുള്ള ബിരുദധാരികൾക്കും ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം റാംസമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം- 1 വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 4062500, 9446987943.