വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു
വിവരാവകാശ നിയമം 2005 പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി നിലവിൽ വന്ന നിയമമാണ്. ഈ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ കോഴ്സ് ഇംഗ്ലീഷിലും മലായാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബർ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഡിസംബർ 15 ന് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ മേൽപറഞ്ഞ പോർട്ടലിൽ ലഭ്യമാണ്.







