ബീ-കീപ്പിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

post

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് (20/11/2025 പ്രകാരം) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 30,000 രൂപ. ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസായി 50 രൂപ ഓൺലൈനായി അടയ്ക്കണം. നവംബർ 20 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9747321760, khadi.kerala.gov.in .