വിഷൻ 2031 – നവകായിക കേരളം മികവിന്റെ പുതു അധ്യായം സെമിനാർ മൂന്നിന് മലപ്പുറത്ത്
സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന വിഷൻ 2031 പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പ് “നവകായിക കേരളം മികവിന്റെ പുതു അധ്യായം” സെമിനാർ സംഘടിപ്പിക്കുന്നു. ഭാവികേരളത്തെ മികവുറ്റ രീതിയിൽ രൂപപ്പെടുത്തുന്ന വിഷയമേഖലകളെ ആഴത്തിൽ വിശകലനം ചെയ്യാനും പുതിയ നയങ്ങൾ രൂപപ്പെടുത്താനും ലക്ഷ്യം വയ്കുന്ന സെമിനാർ നവംബർ 3 ന് മലപ്പുറം ജില്ലയിൽ റോസ് ലോൻജിലാണ് സംഘടിപ്പിക്കുന്നത്.
കേരളത്തെ ഏഷ്യയിലെ മുൻനിര കായികശക്തികളിൽ ഒന്നാക്കി മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെടും. കേരളത്തിന്റെ ഭാവി കായിക മേഖല എത്രത്തോളം വികാസം പ്രാപിക്കേണ്ടതുണ്ട് എന്നുള്ള വിലയേറിയ സംവാദങ്ങളും, നിർദ്ദേശങ്ങളും ഈ സെമിനാറിലൂടെ രൂപീകരിക്കും. സംസ്ഥാനത്തും രാജ്യത്തുമുള്ള ഏറ്റവും മികച്ച കായികവിദഗ്ധർ പരിപാടിയിൽ പങ്കെടുക്കും.







