ജില്ലയില്‍ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

ആലപ്പുഴ  : രണ്ടു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1.കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.

2. മുംബൈയില്‍നിന്നും ജൂണ്‍ 15ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

3. ബഹറില്‍ നിന്നും ജൂണ്‍ ആറിന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബുധനൂര്‍ സ്വദേശിനിയായ യുവതി.

4. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ ജൂണ്‍ 30ന് എത്തി കോവിഡ് കെയര്‍  സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെട്ടിക്കാട് സ്വദേശിനിയായ യുവതി.

5.ദുബായില്‍ നിന്നും ജൂണ്‍ 18ന് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 46 വയസ്സുള്ള പാണ്ടനാട് സ്വദേശി.

 6.ഷാര്‍ജയില്‍ നിന്നും ജൂണ്‍ 26ന് കോഴിക്കോട് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ്.

7&8 ദുബായില്‍ നിന്നും ജൂണ്‍ 21ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍.

9. കുവൈറ്റില്‍ നിന്നും  ജൂണ്‍ 19 ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആല  സ്വദേശിയായ യുവാവ്.

10. ഖത്തറില്‍ നിന്നും ജൂലൈ നാലിന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

 11.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള ഭരണിക്കാവ് സ്വദേശി.

12.ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച പുലിയൂര്‍ സ്വദേശിനിയുടെ അമ്മ.

 13&14സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 60 വയസ്സുള്ള തട്ടാരമ്പലം സ്വദേശിയും 36 വയസ്സുള്ള ചുനക്കര സ്വദേശിനിയും. എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 262 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

24 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കുവൈറ്റില്‍ നിന്ന് എത്തിയ കായംകുളം, മുളക്കുഴ, വെണ്മണി,  മാവേലിക്കര, തഴക്കര , വയലാര്‍, ഭരണിക്കാവ്, മാരാരിക്കുളം,നൂറനാട്, ചെട്ടിക്കാട് സ്വദേശികള്‍ കുവൈറ്റില്‍ നിന്ന് തന്നെ വന്ന രണ്ട് ആലപ്പുഴ സ്വദേശികള്‍ , രണ്ട് പാലമേല്‍ സ്വദേശികള്‍,

സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശി, ഹൈദരാബാദില്‍ നിന്നും വന്ന ചെങ്ങന്നൂര്‍ സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി , മുംബൈയില്‍ നിന്ന് വന്ന രണ്ട് ചെന്നിത്തല സ്വദേശികള്‍ , ഖത്തറില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , റഷ്യയില്‍ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി , ദുബായില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി , സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട് പുന്നപ്ര സ്വദേശി , കൂടാതെ ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 239 ആയി.