കോവിഡ് 19 സ്ഥിതി വിവരം (09.07.2020)

post

ഇന്നലെ ജില്ലയില്‍ പുതുതായി 679 പേര്‍ രോഗനിരീക്ഷണത്തിലായി. 354 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

ജില്ലയില്‍ 19,199 പേര്‍ വീടുകളിലും 1,954 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 78 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ആശുപത്രികളില്‍  373 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് 669 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 707 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 1,954 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 162 കോളുകളാണ് ഇന്നലെത്തിയത്.

മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 25 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,144 പേരെ ഇന്നലെ അങ്ങോട്ട് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -21,526

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -19,199

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -373

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,954

5. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -679