വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി

post

ഇടുക്കി : സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തൊടുപുഴ നഗരസഭയില്‍ തുടങ്ങി.  പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് നഗരസഭ അതിര്‍ത്തിയിലെ 15 സ്‌കൂളുകളിലായി 2972 വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രകാരം കിറ്റ് ലഭിക്കും. പ്രി- പ്രൈമറി 80, എല്‍.പി. - 1468, യു.പി. - 1424 എന്നിങ്ങനെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. സപ്ലൈകോയുടെ ഉത്തരവാദിത്വത്തില്‍ തൊടുപുഴ ഗവ. വൊക്കേഷഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് കിറ്റുകളുടെ പാക്കിങ് ജോലികള്‍ നടത്തുന്നത്. തൊടുപുഴ പീപ്പിള്‍ ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളിലെ ജീവനക്കാരാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.

കടല - 500 ഗ്രാം, ചെറുപയര്‍ - 500 ഗ്രാം (യു.പി. 1 കിലോഗ്രാം), തുവരപ്പരിപ്പ് - 500 ഗ്രാം (യു.പി. 1 കിലോഗ്രാം), മുളക് പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, ആട്ട 1 കിലോഗ്രാം, പഞ്ചസാര 1 കിലോഗ്രാം, ഉപ്പ് 1 കിലോഗ്രാം, അരി പ്രി. പ്രൈമറി (1.2 കിലോഗ്രാം), എല്‍.പി. (4 കിലോഗ്രാം), യു.പി. (6 കിലോഗ്രാം) എന്നിവയാണ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ മൂന്നിന് തുടങ്ങിയ പാക്കിങ് പൂര്‍ത്തിയതിനെ തുടര്‍ന്ന് കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ച് നല്‍കി തുടങ്ങി.