ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ ഏഴ്) കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുറ്റിപ്പുറം സ്വദേശിനി (34), പൊന്നാനിയിലെ പൊലീസ് ഓഫീസര്‍ (36), ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാന്‍കടപ്പുറം സ്വദേശിനി (85), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), വട്ടംകുളത്തെ അങ്കണവാടി വര്‍ക്കര്‍ (56), പൊന്നാനി നഗരസഭാ കൗണ്‍സിലര്‍മാരായ കറുവന്തുരുത്തി സ്വദേശി (45), കുറ്റിക്കാട് സ്വദേശി (41), ജൂണ്‍ 28 ന് രോഗബാധസ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38), പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27) എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്.