വ്യാപാരസ്ഥാപന ഉടമകളും ഗുണഭോക്താക്കളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദേശം

post

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപന ഉടമകളും വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്ന ഗുണഭോക്താക്കളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യം വകുപ്പ് അധികൃതര്‍ അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം:

 വ്യാപാരസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും എത്തുന്നവര്‍ വായും മൂക്കും മറയ്ക്കുന്ന വിധം മാസ്‌ക്കുകള്‍ കൃത്യമായി ധരിക്കുക.

 വ്യാപാര സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കൈകള്‍ ശുചിയാക്കുക.

 ഒരു മീറ്റര്‍ ശാരീരിക അകലം കൃത്യമായി പാലിക്കുക .

 സ്ഥാപനങ്ങളുടെ വാതിലുകള്‍ തുറന്നിടുക

 പണം കൈമാറിയ ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

 തെര്‍മല്‍ പരിശോധന ഉറപ്പുവരുത്തുക.

ലിഫ്റ്റില്‍ ഒരേസമയം മൂന്ന് പേരില്‍ കൂടുതല്‍ പ്രവേശിക്കരുത്. ലിഫ്റ്റില്‍ കയറുന്നവര്‍ ഭിത്തിയെ അഭിമുഖീകരിച്ചു മാത്രം നില്‍ക്കുക.

 സ്ഥാപനങ്ങളില്‍ എ.സി പ്രവര്‍ത്തിപ്പിക്കരുത്.

 പനി, ജലദോഷം, ചുമ ഉള്ളവര്‍ ഷോപ്പിംഗിന് ഇറങ്ങരുത്.

60 വയസ്സിന് മുകളിലുള്ള വരേയും 10 വയസിന് താഴെയുള്ള കുട്ടികളേയും ഷോപ്പിംഗിന് കൊണ്ടുപോവരുത്.

 അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കുക.

 വ്യാപാര സ്ഥാപനങ്ങളില്‍ അധിക സമയം ചിലവഴിക്കരുത്.

നിബന്ധനകള്‍ പാലിക്കാതെ അപകടം ക്ഷണിച്ചു വരുത്തരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.