അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വനമഹോത്സവത്തിന് തുടക്കം

post

മലപ്പുറം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനമഹോത്സത്തിന് അരീക്കോട് ബ്ലോക്കിലെ കര്യാത്തന്‍പാറ വനഭാഗത്ത് തുടക്കമായി. നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ് പരിപാടി ഉദ്ഘാടനം ചെയ്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അധ്യക്ഷയായി. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൈഹാന ബേബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാ കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു.  തൊഴിലാളികള്‍ക്ക്് 10,000 തൊഴില്‍ ദിനങ്ങള്‍ നല്‍കി  ഏഴ് ഹെക്ടര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി എണ്ണായിരം തൈകള്‍ വച്ചു പിടിപ്പിച്ച് സ്വാഭാവിക വനമാക്കി മാറ്റുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പരിപാടിയില്‍  സ്ഥിരം സമിതി ചെയര്‍മാന്‍മാരായ നജീബ് കാരങ്ങാടന്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ അയ്യപ്പന്‍, അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, എടവണ്ണ ആര്‍.എഫ്.ഒ ഇംറോസ് ഏലിയാസ് നവാസ്, ഡെപ്യൂട്ടി ആര്‍.എഫ്.ഒ സത്യനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലോറന്‍സ്, അസിസ്റ്റന്റ് സെക്രട്ടറി സുദേവന്‍, ആക്രഡിറ്റഡ് എഞ്ചിനീയര്‍ വി.പി നസീഫ്, എം.ടി ജസീം, ഓവര്‍സിയര്‍ കെ.മുഹ്‌സിന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അബ്ദുള്‍ ജലീല്‍, ബ്ലോക്ക് പ്രോഗാം ഓഫീസര്‍ ടി. ചന്ദ്രന്‍, ജോയിന്റ് ബി.ഡി.എം കെ.എം സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.