കോവിഡ് 19 : ജില്ലയില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.പുതുതായി  889 പേര്‍  രോഗനിരീക്ഷണത്തിലായി.248 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍ 26448 പേര്‍ വീടുകളിലും 1876 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 64 പേരെ പ്രവേശിപ്പിച്ചു.

*37 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

*ജില്ലയില്‍ ആശുപത്രി കളില്‍  218 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* 582 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.442 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

*ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി  1876 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

വാഹന പരിശോധന  :

പരിശോധിച്ച വാഹനങ്ങള്‍ 1588

പരിശോധനയ്ക്കു വിധേയമായവര്‍ 2854

*കളക്ടറേറ്റ് കണ്ട്രോള്‍ റൂമില്‍ 214 കാളുകളാണ് എത്തിയത്.* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 24 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1447 പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  28542

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  26448

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 218

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം 1876

5. പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം 889

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗികള്‍ അല്ല എന്നും അവര്‍ക്കു ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ഇന്നലെ  രോഗം സ്ഥിരീകരിച്ചവരുടെ വിവരം

18 വയസ്, പുരുഷന്‍, അമ്പലമുക്ക് പേരൂര്‍ക്കട സ്വദേശി, വിദ്യാര്‍ഥി കസാഖിസ്ഥാനില്‍ നിന്ന് 28 ന് എത്തി.

27 വയസ്, പുരുഷന്‍, ആറ്റിങ്ങല്‍ സ്വദേശി, കുവൈറ്റില്‍ നിന്ന് എത്തി.

58 വയസ്, സ്ത്രീ, ചിറയിന്‍കീഴ് സ്വദേശി, 22 ന് മഹാരാഷ്ട്രയില്‍ നിന്നെത്തി.

31 വയസ്, പുരുഷന്‍, പേരൂര്‍ക്കട സ്വദേശി, ഡല്‍ഹിയില്‍ നിന്ന് 23ന് എത്തി.

76 വയസുള്ള നെട്ടയം സ്വദേശിയായ പുരുഷന്‍, മരണമടഞ്ഞു. 27 ന് മുംബൈയില്‍ നിന്ന് വിമാനത്തിലെത്തി. മുംബൈയില്‍ ബിസിനസ് നടത്തുന്നു. 21 മുതല്‍ രോഗലക്ഷണമുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ കാണിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയപ്പോള്‍ ശ്വാസതടസമുണ്ടായിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം കടുത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റവേ മരണമടഞ്ഞു. സ്രവം പരിശോധനക്കെടുത്തിരുന്നു.