നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

ഇടുക്കി: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 

1. ജൂണ്‍ 17ന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍  നിരീക്ഷണത്തില്‍ ആയിരുന്നു. 

2. ജൂണ്‍ 11ന് സൗദി ദമാമില്‍ നിന്ന് കൊച്ചിയില്‍ എത്തിയ കോടിക്കുളം സ്വദേശിനി (30). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കോടിക്കുളത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

3. ജൂണ്‍ 13ന് കൊച്ചിയില്‍ എത്തിയ ഉടുമ്പന്‍ചോല സ്വദേശി (23). റോമില്‍ (ഇറ്റലി) നിന്നും ചെന്നൈയില്‍ എത്തി അവിടെ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം കൊച്ചിയില്‍ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ ഉടുമ്പന്‍ചോല എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 

4. ജൂണ്‍ 11ന് ഡല്‍ഹിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ച് വയസ്സുകാരി. കുട്ടിയുടെ മുത്തശ്ശന്‍, മുത്തശ്ശി, ചേച്ചി എന്നിവരോടൊപ്പം  കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ജൂണ്‍ 25ന് കുട്ടിയുടെ മുത്തശ്ശന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആറ് പേര്‍ കോവിഡ് മുക്തരായി

1. മെയ് 12ന് മുംബൈയില്‍ നിന്നെത്തി  മെയ് 21ന് കോവിഡ് സ്ഥിരീകരിച്ച ശാന്തന്‍പാറ സ്വദേശി. 

2. മെയ് 16ന് ചെന്നൈയില്‍ നിന്നെത്തി മെയ് 30ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍  സ്വദേശിനി. 

3.മെയ് 31ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി. 

4.മെയ് 29ന് ദുബായ്ല്‍ നിന്നുമെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി. 

5.ജൂണ്‍ മൂന്നിന് മുംബൈയില്‍ നിന്നെത്തി 13ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശി. 

6.ജൂണ്‍ അഞ്ചിന് ചെന്നൈയില്‍ നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം കെ പി കോളനി സ്വദേശി.

മൂന്ന് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 42 പ്രവാസികള്‍

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 42 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. ഏഴ് രാജ്യങ്ങളില്‍ നിന്നായി 34 പുരുഷന്‍മാരും എട്ട് സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 20 പേരെ വീടുകളിലും 14 പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും നാല് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ നാല് പേരെ അതിര്‍ത്തിയിലെത്തിച്ച് തമിഴ്‌നാട് അധികൃതര്‍ക്ക് കൈമാറി. 

നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 20, ഇടുക്കി - 4, ഉടുമ്പന്‍ചോല - 5, പീരുമേട് - 8. ഇതുകൂടാതെ മീനച്ചില്‍ താലൂക്കിലെ ഒരാളും ഇടുക്കിയിലേക്കാണെത്തിയത്.

എയര്‍പോര്‍ട്ടുകള്‍ അടിസ്ഥാനത്തില്‍: കൊച്ചി - 30, കോഴിക്കോട് - 11, തിരുവനന്തപുരം - 1.

മസ്‌ക്കറ്റില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. ഇതില്‍ ഒരാളെ വീട്ടിലും രണ്ട് പേരെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. റാസല്‍ഖൈമ (യു.എ.ഇ.)യില്‍ നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ പീരുമേട് മലങ്കര ചര്‍ച്ച് ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 

ഷാര്‍ജയില്‍ നിന്ന് 16 പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം 18 പേരാണെത്തിയത്. ഇതില്‍ 10 പേരെ വീടുകളിലും മൂന്ന് പേരെ തേക്കടി, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും ഒരാളെ കുട്ടിക്കാനം മലങ്കര ചര്‍ച്ച് ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. തമിഴ്‌നാട് സ്വദേശികളായ നാല് പേരെ അവരുടെ നാട്ടിലേക്കയച്ചു.

ദുബായില്‍ നിന്ന് ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമടക്കം 12 പേരാണെത്തിയത്. ഇതില്‍ ആറ് പേരെ വീടുകളിലും അഞ്ച് പേരെ മുട്ടത്തെയും നെടുങ്കണ്ടത്തെയും തൊടുപുഴയിലേയും പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. 

സൗദി അറേബ്യയില്‍ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ തൊടുപുഴയിലേയും ഒരാളെ കഞ്ഞിക്കുഴിയിലേയും പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നിന്ന് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമടക്കം മൂന്ന് പേരാണെത്തിയത്. എല്ലാവരെയും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.