ഇന്ന് 94 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 39 പേര്‍ രോഗമുക്തി നേടി

post

ചികിത്സയിലുള്ളത് 884 പേര്‍

തിരുവനന്തപുരം:   കേരളത്തില്‍ 94 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കണ്ണുര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, എറണാകുളം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 47 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-23, തമിഴ്‌നാട്-8, ഡല്‍ഹി-3, ഗുജറാത്ത്-2, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 39 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും,  മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഒരോര്‍ത്തരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

കേരളത്തില്‍ കോവിഡ് ബാധിച്ച് മൂന്നു മരണം കൂടി. ആകെ മരണം 14. ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയ മീനാക്ഷിഅമ്മ, അബുദാബിയില്‍ നിന്ന് മലപ്പുറം ഇടപ്പാളെത്തിയ ഷബ്നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്.