ഓണ്‍ലൈന്‍ വിദ്യാഭ്യസ സൗകര്യം ഉറപ്പാക്കി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്

post

തൃശൂര്‍: അന്തിക്കാട് ബ്ലോക്കില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി അന്തിക്കാട് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസ്. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചതിന്റെ പൂര്‍ണഭാഗമാവുകയാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്. വീടുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് അന്തിക്കാട് ബ്ലോക്കിന്റെ പെരിങ്ങോട്ടുകരയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇന്റര്‍നെറ്റ്, വൈഫൈ, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയവയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാം. ക്ലാസ് മുറിയില്‍ ഒരേ സമയം സമൂഹിക അകലം പാലിച്ച് 15 കുട്ടികള്‍ക്ക് പഠിക്കുന്നതിന് സൗകര്യമുണ്ട്. ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ക്ലാസ്സുകള്‍. ബ്ലോക്ക് സാക്ഷരതാ മിഷന്‍ പ്രേരക് ഷീലയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നത്. ഓണ്‍ലൈന്‍ സംവിധാനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുടെ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ 8281040590.