മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 34,000 രൂപ സംഭാവന ചെയ്തു

post

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേസ് അസോസിയേഷന്‍ മല്ലപ്പള്ളി താലൂക്ക് കമ്മറ്റി 34,000 രൂപ സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി. ബി. നൂഹിന് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേസ് അസോസിയേഷന്‍ മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ് വി. എസ്. സുരേന്ദ്രന്‍ നായര്‍ തുക കൈമാറി. മല്ലപ്പള്ളി താലൂക്കിലെ 68 റേഷന്‍ കട ഉടമകള്‍ ചേര്‍ന്നാണ് തുക സമാഹരിച്ചത്. 

തുക കൈമാറുന്ന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. എസ്. ബീനാ, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. അഭിമന്യു, ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മല്ലപ്പള്ളി താലൂക്ക് സെക്രട്ടറി കെ. വിജയവര്‍മ്മ, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മുരളീധരന്‍ നായര്‍, ജില്ലാ ട്രഷറര്‍ കെന്നഡി തോമസ്, താലൂക്ക് ട്രഷറര്‍ ടി. സി. ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.