മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

post

പത്തനംതിട്ട: ഫ്രീ മേസണ്‍സ് സംഘടനയുടെ ഭാഗമായി ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ മസോണിക് ട്രസ്റ്റും ലോഡ്ജ് ശബരിദേശവും സംയുക്തമായി 50,000 രൂപ വിലമതിക്കുന്ന മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. എന്‍ 95 ന്റെ 300 മാസ്‌ക്കുകള്‍, 3000 നോണ്‍ വുവണ്‍ മാസ്‌ക്കുകള്‍, 1000 കോട്ടണ്‍ മാസ്‌ക്കുകള്‍, 400 സര്‍ജിക്കല്‍ മാസ്‌ക്ക് എന്നിവയാണ് സംഭാവന നല്‍കിയത്. മസോണിക് എലക്ട് അജയ് ശ്രീധര്‍, സഹോദരന്മാരായ ജോര്‍ജ് എബ്രഹാം, ആനന്ദ് മോഹന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കുകള്‍ ജില്ലാ കളക്ടര്‍ പി. ബി. നൂഹിന് കൈമാറിയത്. 

പത്തനംതിട്ട റെഡ് ഈസ് ബ്ലഡ് കേരളയും (ആര്‍.ഐ.ബി.കെ.) സ്ത്രീജ്വാലയും സംയുക്തമായി 1000 മാസ്‌ക്കുകള്‍ ജില്ലാഭരണകൂടത്തിനു കൈമാറി. ആര്‍.ഐ.ബി.കെ. സംസ്ഥാന പ്രസിഡന്റ് ഹിരണ്‍ മോഹന്‍, ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ബാബു എബ്രഹാം, സ്ത്രീജ്വാല പ്രസിഡന്റ് സ്‌നേഹ എസ്. സതീശന്‍, സെക്രട്ടറി സിന്ധു മാത്യു, വൈസ് പ്രസിഡന്റ് ചിപ്പി ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കുകള്‍ ജില്ലാ കളക്ടര്‍ പി. ബി നൂഹിന് കൈമാറിയത്.