ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി

post

ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്നലെ ( ജൂണ്‍ -2 ) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ  സൈറണ്‍ മുഴങ്ങി. ട്രയല്‍ സൈറണ്‍ സംബന്ധിച്ച്   മുന്‍കൂട്ടി അറിയിപ്പ് നല്കിയിരുന്നതിനാല്‍ പരിസരവാസികള്‍ക്ക് ഇത് ആശങ്കയ്ക്ക് ഇടനല്കിയില്ല. ട്രയല്‍ സൈറണ്‍ ഇന്നും തുടരും.  അഞ്ചു കിലോമീറ്റര്‍ ശബ്ദ ദൂരപരിധിശേഷിയുള്ള സൈറണ്‍ ആണ് ഉപയോഗിച്ചിരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ തുടര്‍ന്ന്  ശബ്ദം ഇത്രയും ദൂരം എത്തിയിരുന്നില്ല. അതു കൊണ്ടു  എട്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ ശബ്ദമെത്തുന്ന പുതിയ സൈറണ്‍ ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച്  ട്രയല്‍ നടത്തിവരുന്നു. ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും സൈറണ്‍ ക്രമീകരിക്കുന്നത്. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കുന്നതിനായാണ് ഡാം ടോപ്പില്‍ സൈറണ്‍ മുഴക്കുന്നത്. എ.ഇ മലയരാജ്,  എസ് കെ എസ് ഇ ബി സബ് എന്‍ജിനീയര്‍ സുനില്‍കുമാര്‍, സബ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് ലാലി.പി.ജോണ്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്  ട്രയല്‍ സൈ