ഖാദി ഉല്‍പ്പന്നങ്ങളുടെ റിഡക്ഷന്‍ വില്‍പ്പനമേള 9 മുതല്‍

post

കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്ടിന്റെ കീഴില്‍ ഖാദി തുണിത്തരങ്ങളുടെയും, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും വമ്പിച്ച റിഡക്ഷന്‍ വില്‍പ്പന മേള ഡിസംബര്‍ ഒമ്പതു മുതല്‍ 13 വരെ ഉണ്ടായിരിക്കും. കലൂര്‍ ഖാദി ടവറിന്റെ നാലാമത്തെ നിലയിലാണ് വില്‍പ്പന മേള നടത്തുന്നത്. സമയം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ. ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം റിഡക്ഷനും 10 മുതല്‍ 20 ശതമാനം വരെ റിബേറ്റും ഉണ്ടായിരിക്കും.