ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

എറണാകുളം: ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കൂടാതെ  കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള രണ്ടുപേരും എറണാകുളത്താണ് ചികിത്സയിലുള്ളത്.

 1. മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ച  ഒരാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 27 ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

2. മെയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് പോസിറ്റീവായ രണ്ടാമത്തെയാള്‍. ഇവരെ അന്നു തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

3. മെയ് 17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാള്‍. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

4. (28/5/20) കളമശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം  കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 80 വയസുള്ള തൃശ്ശൂര്‍ സ്വദേശിനിയാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ നാലമത്തെയാള്‍.

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ആണ്. 

 കളമശ്ശേരി മെഡിക്കല്‍ കോളേജ് - 21  

ഐ.എന്‍.എച്ച്.എസ് സഞ്ജീവനി - 4