കോവിഡ് 19 : ജില്ലയില്‍ പുതുതായി 820 പേര്‍ രോഗനിരീക്ഷണത്തിലായി

post

തിരുവനന്തപുരം : ജില്ലയില്‍ പുതുതായി  820 പേര്‍  രോഗനിരീക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍  5408 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 12 പേരെ പ്രവേശിപ്പിച്ചു.

*16 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

*ജില്ലയില്‍ ആശുപത്രി കളില്‍ 108 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

*220 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച  208 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

*ജില്ലയില്‍ 21 സ്ഥാപനങ്ങളില്‍ ആയി  1078 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

*ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ 2597

*പരിശോധനയ്ക്കു വിധേയമായവര്‍ 4715

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ എത്തിയ കോളുകള്‍ 201

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  08 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 467 പേരെ ഇന്നലെ  വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  6594

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  5408

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  108

4. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ 1078

5.ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 820.

തിരുവനന്തപുരത്ത് ഇന്നലെ(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍:

1.വെള്ളറട സ്വദേശി, പുരുഷന്‍, 40 വയസ്

2. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി, പുരുഷന്‍, 61 വയസ്

3. കുന്നത്തുകാല്‍ സ്വദേശി, പുരുഷന്‍, 28 വയസ്

4. ചുള്ളിമാനൂര്‍ സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടി

5. പൂന്തുറ സ്വദേശി,  പുരുഷന്‍, 30 വയസ്

6. വക്കം സ്വദേശി, പുരുഷന്‍, 61 വയസ്

7. പെരുങ്കുളം സ്വദേശി, പുരുഷന്‍, 69 വയസ്

രോഗം സ്ഥിരീകരിച്ച എല്ലാവരും പുറത്തു നിന്നു വന്നവര്‍. വെളളറട, ചെങ്കല്‍ , കുന്നത്തുകാല്‍ സ്വദേശികള്‍ 23 ന് ബോംബെയില്‍ നിന്ന് ട്രെയിനില്‍ വന്നവരാണ്. ചുള്ളിമാനൂര്‍, പെരുങ്കുളം, വക്കം സ്വദേശികള്‍ അബുദാബിയില്‍ നിന്നും പൂന്തുറ സ്വദേശി മാലിയില്‍ നിന്ന് കപ്പലില്‍  വന്നയാളുമാണ്.