ജില്ലയില്‍ 199 പേര്‍ കൂടി നിരീക്ഷണത്തില്‍

post

വയനാട് :  ജില്ലയില്‍  വ്യാഴാാഴ്ച്ച  199 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 3846 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 342 ആളുകള്‍ ഉള്‍പ്പെടെ 1725 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 160 പേര്‍ ഇന്നലെ നിരീക്ഷണം പൂര്‍ത്തിയാക്കി.

     ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1694 ആളുകളുടെ സാമ്പിളു കളില്‍ 1505 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1478 എണ്ണം നെഗറ്റീവാണ്. 184 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1744 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1489 ഉം നെഗറ്റീവാണ്.

      ജില്ലയിലെ 10 അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 2163 വാഹനങ്ങളിലായി എത്തിയ 3885 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 567 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 98  രോഗികള്‍ക്ക്  ആവശ്യമായ പരിചരണം നല്‍കി.