ആരോഗ്യ സംരക്ഷണത്തിന് ബീറ്റ്‌റൂട്ട് ജ്യൂസ്

post

പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്. നിത്യേന ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. തീര്‍ന്നില്ല ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളോട് പൊരുതാന്‍ ബീറ്റ്‌റൂട്ടിലടങ്ങിയിരിക്കുന്ന നൈട്രറ്റിന് കഴിയും.

 ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രറ്റ് പേശികളിലേയ്ക്കുളള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തന ഭാരം കുറയ്ക്കുകയും ചെയ്യും. നൈട്രറ്റ് രക്തത്തിലേക്ക് ആഗീരണം ചെയ്യുമ്പോള്‍ അത് നൈട്രറ്റ് ഓക്‌സൈഡായി മാറും അതു വഴി രക്തകുഴലുകള്‍ വികസിക്കുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യും. കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും ബീറ്റ്‌റൂട്ട് സഹായിക്കും. തികച്ചും പ്രകൃതിദത്തമായ ബീറ്റ്‌റൂട്ട് ജ്യൂസ് പരീക്ഷിച്ചു നോക്കു.

ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. വെളളം പഞ്ചസാര ഇഞ്ചി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാല്‍ ചെറുനാരങ്ങാ നീരും ചേര്‍ക്കാം. ചൂട് ആറിയതിന് ശേഷം മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് കുടിക്കാം പഞ്ചസാരക്കു പകരം തേനും ഉപയോഗിക്കാവുന്നതാണ്. ഇഞ്ചിയും നാരങ്ങയും ഒപ്പം തേനും ചേര്‍ത്താല്‍ വണ്ണം കുറയ്ക്കാനും ഈ ജ്യൂസ് അത്യുത്തമാണ്.