പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

post

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക്  ഹോസ്റ്റലില്‍ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് ഹോസ്റ്റലില്‍ തന്നെ എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക ട്യൂഷന്‍ നല്‍കുന്നു. യൂണിഫോം, നൈറ്റ് ഡ്രസ്, സമീകൃത ആഹാരം, പോക്കറ്റ് മണി, യാത്രബത്ത എന്നിവയും നല്‍കും. ജൂണ്‍ 15 നകം അപേക്ഷയും ആവശ്യമായ രേഖകളും സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  9447357661, 9745316892