കുഫോസ് പ്രവേശന പരീക്ഷ ജൂണ്‍ 27ന്

post

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിവിധ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 27ന് നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രം ഉണ്ടാകും. അപേക്ഷകര്‍ക്ക് കുഫോസ് അഡ്മിഷന്‍ പോര്‍ട്ടലായ www.admission.kufos.ac.in -ല്‍ നിന്നും ജൂണ്‍ 20 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രത്തിന് മാറ്റം വേണ്ടവര്‍ regitsrar@kufos.ac.in. എന്ന വിലാസത്തില്‍ ജൂണ്‍ 15ന് മുന്‍പ് ഇമെയില്‍ അയക്കണം. ജൂലൈ ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. ജൂലൈ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് രജിസ്ട്രാര്‍ ഡോ. ബി. മനോജ് കുമാര്‍ അറിയിച്ചു. പിഎച്ച്ഡി പ്രവേശന പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.