പുസ്തകോത്സവ സ്റ്റാളുകൾ സജ്ജം; സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

post

പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ പരിസരത്ത് സജ്ജമാക്കിയ 250-ൽ അധികം സ്റ്റാളുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, വി കെ പ്രശാന്ത് എംഎല്‍എ, നിയമസഭാ സെക്രട്ടറി ഡോ എന്‍ കൃഷ്ണ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


സ്റ്റാളുകളില്‍ എല്ലാതരം സാഹിത്യ രചനകളും ഇടം പിടിച്ചിട്ടുണ്ട്. 166 ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന കൂപ്പണ്‍ നല്‍കും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും.