കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുരസ്‌കാരവിതരണവും വെബ്‌പോർട്ടൽ ഉദ്ഘാടനവും നവംബർ 22ന്

post

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുരസ്‌കാരവിതരണവും വെബ്‌പോർട്ടൽ ഉദ്ഘാടനവും നവംബർ 22ന് വെള്ളിയാഴ്ച വൈകുന്നേരം 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ ആധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ.ജി. ആർ. അനിൽ, അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, സാംസ്‌കാരികവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐ.എ.എസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഇൻചാർജ് സുമേഷ് എന്നിവർ സംസാരിക്കും.


എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാര ജേതാവ് പി.എൻ. ഗോപീകൃഷ്ണൻ, എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാര ജേതാവ് എസ്. ശാന്തി എന്നിവർ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം ഡോ. ടി. തസ്ലീമ ഏറ്റുവാങ്ങും.