യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം: കൊല്ലത്തിന് ഒന്നാംസ്ഥാനം
കെ- ഡിസ്ക് സംഘടിപ്പിച്ച യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) ശാസ്ത്രപഥം 7.0 സ്‌കൂൾ വിഭാഗം വിദ്യാർഥികളുടെ ആശയസമർപ്പണം പൂർത്തിയായി. 1,98,123 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. 17,020 ടീമുകൾ ആശയങ്ങൾ സമർപ്പിച്ചു. 3000 ആശയങ്ങൾ സമർപ്പിച്ച് സംസ്ഥാന തലത്തിൽ കൊല്ലം ഒന്നാം സ്ഥാനം നേടി. സ്‌കൂൾ തലത്തിൽ ഏറ്റവുമധികം ആശയസമർപ്പണം നടത്തി പാലക്കാട് ജില്ലയിലെ ജി.ഒ.എച്ച്.എസ് എടത്തനാട്ടുക്കര ഒന്നാമതെത്തി. 446 ആശയങ്ങളാണ് സമർപ്പിച്ചത്. ഈ സ്‌കൂളിലെ അധ്യാപിക സുനിത എ മികച്ച വൈ ഐ പി ഫെസിലിറ്റേറ്ററായി. 853 ആശയങ്ങൾ സമർപ്പിച്ച് ബി. ആർ. സി തലത്തിലെ ഒന്നാംസ്ഥാനം കൊല്ലം ബി. ആർ. സി സ്വന്തമാക്കി. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത ജില്ല എന്ന നേട്ടം തൃശൂർ സ്വന്തമാക്കി. സമർപ്പിച്ച ആശയങ്ങളുടെ മൂല്യനിർണയം ഈ മാസം നടക്കും. ജില്ലാ തല മൂല്യനിർണ്ണയം ഒക്ടോബറിലും സംസ്ഥാനതല മൂല്യനിർണയം നവംബറിലും നടക്കും. കോളേജ്തല രജിസ്ട്രേഷൻ 11ന്ആരംഭിക്കും.