പാഴ്‌വസ്തുക്കള്‍ക്ക് പുതുജീവന്‍; മാലിന്യ കലാസൃഷ്ടി മത്സരം

post

കൊല്ലം   ജില്ലാ ശുചിത്വ മിഷന്‍ മാലിന്യം - കലാസൃഷ്ടി (വേസ്റ്റ് റ്റു ആര്‍ട്ട്) മത്സരം സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, പേപ്പര്‍, തുണി, ലോഹങ്ങള്‍, ഗ്ലാസ് തുടങ്ങിയ എല്ലാ പാഴ്‌വസ്തുക്കളും ഉപയോഗിച്ച് മനോഹരമായ കലാസൃഷ്ടികള്‍ നിര്‍മ്മിക്കുക എന്നതാണ് മത്സരം.  

പരമാവധി രണ്ട് മീറ്റര്‍ പൊക്കത്തിലും ഒരു മീറ്റര്‍ വീതിയിലുമുള്ള കലാസൃഷ്ടികളാണ് നിര്‍മ്മിക്കേണ്ടത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം വരെ അനുവദനീയമാണ്. ജില്ലാ ശുചിത്വ മിഷന്‍ ഇന്‍സ്റ്റാഗ്രാം പേജായ suchitwamission.kollam മുഖേനയോ 7736636969   മുഖേനയോ നവംബര്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.