വാക്ക് ഇന്‍ ഇന്റര്‍വ്യൂ

post

പത്തനംതിട്ട: പ്രധാന മന്ത്രി കൃഷി സിന്‍ചായ് യോജന (നീര്‍ത്തടം) പദ്ധതിയില്‍ ജില്ലാതലത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ നിയമിക്കും.  അഗ്രികള്‍ചര്‍ എഞ്ചിനീയറിംഗ്, അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഹൈഡ്രോളജിക്കല്‍ എഞ്ചിനീയറിംഗ്, സോയില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നീര്‍ത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം, കൃഷി, ഹോര്‍ട്ടികള്‍ചര്‍ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റാ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന്  രാവിലെ 11.30 ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിചേരണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ രാവിലെ 10.30 ന് ആരംഭിക്കും. ഫോണ്‍:  04682962686