കൈറ്റ് വിക്ടേഴ്‌സിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ളപരിപാടി ‘മാറ്റൊലി’

post

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംസ്ഥാന നിയമവകുപ്പ് പോക്‌സോ നിയമത്തെക്കുറിച്ച് നിർമിച്ച ഹ്രസ്വചിത്രം ‘മാറ്റൊലി’ 17ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ facebook.com/ victerseduchannel, youtube.com/ itsvicters എന്നിവയിലും കാണാം. പുനഃസംപ്രേഷണം രാത്രി 9 ന്.