'വിജയദര്‍ശന്‍ 2020' അട്ടപ്പാടി നിവാസികള്‍ക്കായി റസിഡന്‍ഷ്യല്‍ പി.എസ്.സി പരിശീലന ക്യാമ്പ്

post

പാലക്കാട്: അട്ടപ്പാടിയിലെ അഭ്യസ്തവിദ്യരായ ആദിവാസി യുവാക്കള്‍ക്ക് പി എസ് സി പരീക്ഷാ പരിശീലനം നല്‍കുന്നതിനായി തീവ്ര പരിശീലന പരിപാടി 'വിജയദര്‍ശന്‍ 2020' നടപ്പിലാക്കുന്നു. 2020 ലെ എല്‍ ഡി സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പരീക്ഷാ പരിശീലനം നടത്തിപ്പില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഏജന്‍സി, തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ ഡി സി പരീക്ഷ വരെ അഗളി കിലയില്‍ താമസിപ്പിച്ച് പരിശീലനം നല്‍കും. കിലയുടെയും ഏഷ്യാനെറ്റിന്റെ യും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.താല്പര്യമുള്ളവര്‍ക്ക് അതത് എസ് ടി പ്രൊമോട്ടര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവ മുഖേന അപേക്ഷിക്കാം . ഫെബ്രുവരി 26ന് രാവിലെ 10ന് അഗളിയില്‍ നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിലൂടെ യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതാണ്. താല്പര്യമുള്ളവര്‍ക്ക് നേരിട്ട് പങ്കെടുക്കാം. താമസം, ഭക്ഷണം, പഠനസാമഗ്രികള്‍ കള്‍ എന്നിവ തികച്ചും സൗജന്യമായിരിക്കും. തീവ്ര പരിശീലന പരിപാടി ഒറ്റപ്പാലം സബ് കലക്ടറുടെ  മേല്‍നോട്ടത്തിലായിരിക്കും നടത്തുന്നത്.