വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

post

തിരുവനന്തപുരം: സംസ്ഥാന വനഗവേഷണ സ്ഥാപനത്തില്‍ ഗവേഷണ പദ്ധതിയായ 'മെയ്‌ന്റെയിനിങ് പെര്‍മെനന്റ് പ്ലോട്ട്‌സ്  ഫെയ്‌സ് 2' യില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒരു വര്‍ഷമാണ് ഗവേഷണ കാലാവധി. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. എസ്റ്റാബ്ലിഷ്‌മെന്റ് ആന്‍ഡ് മെയിന്റെനന്‍സ് ഓഫ് പെര്‍മനെന്റ് പ്ലോട്ട്‌സ്, വെജിറ്റേഷന്‍ സ്റ്റഡീസ് ഇന്‍ നാച്ചുറല്‍ ഫോറസ്റ്റ്‌സ് കള്‍ട്ടിവേഷന്‍ എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 19,000 രൂപ ഫെലോഷിപ്പ് ലഭിക്കും. അപേക്ഷകര്‍ക്ക് 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉള്‍ക്കാടുകളില്‍ പോകേണ്ടി വരും. ഉദ്യോഗാര്‍ഥികള്‍ 25ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും.