ഹെയ്തിയില്‍ കുടങ്ങിയ മലയാളികളെ രക്ഷിക്കാന്‍ നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചു

post

തിരുവനന്തപുരം : കരീബിയന്‍ രാജ്യമായ ഹെയ്തി ദ്വീപില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നോര്‍ക്ക നടപടി സ്വീകരിച്ചു. എയര്‍ ലിഫ്റ്റ് വഴി സംഘത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ആദ്യ ലക്ഷ്യം.

ലോക് ഡൗണിനെ തുടര്‍ന്ന് ചികിത്സാ സൗകര്യം പോലും പൂര്‍ണമായും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹെയ്തിയിലെ മലയാളി ഫെഡറേഷനാണ് ഇക്കാര്യം സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഹെയ്തിയിലെ കൗണ്‍സില്‍ ജനറലിന് കത്ത് നല്കിയതായും അവിടെയുള്ള മലയാളികള്‍ക്ക് അടിയന്തര സഹായം നല്കാന്‍ ശ്രമം നടക്കുന്നതായും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.