ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ എത്തിക്കും

post

തിരുവനന്തപുരം : കോവിഡ് 19 വൈറസ് ബാധമൂലം  തിരുവനന്തപുരം ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ എത്തിക്കുമെന്ന് ഡയറക്ടര്‍  അറിയിച്ചു.  http://www.keralabhashainstitute.orgbnse  യിലെ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങളുടെ പേര് വാട്‌സ്ആപ്പിലോ ഫോണ്‍ മുഖേനയോ അറിയിച്ചാല്‍  ക്വാറന്റൈനില്‍ കഴിയുന്ന സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ എത്തിക്കും. ഫോണ്‍- 9446587722, 9447972346,  9746980982.