ബി.ടെക് എൻ.ആർ.ഐ പ്രവേശനം

post

സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരളയുടെ കീഴിലുള്ള മൂന്നാറിലെ കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഒന്നാം വർഷ ബി. ടെക് കോഴ്സുകളിൽ എൻ ആർ ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 ശതമാനം മാർക്ക് നേടി പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ഓൺലൈനായി (www.cemunnar.ac.in) മേയ് 26 മുതൽ ജൂൺ 15 വരെ അപേക്ഷിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. വിശദവിവരങ്ങൾക്ക്: 04865 232989/8547413717, www.cemunnar.ac.in.