സുരക്ഷ ചക്ര രണ്ടാം ഘട്ടത്തിലേക്ക്; സാമൂഹ്യ സുരക്ഷ ഉറപ്പാക്കി ചക്കിട്ടപാറ

post

ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഒരുക്കാൻ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷ ചക്ര പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിൽ നിലവിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ആളുകൾക്ക് ഇൻഷുറൻസ് ഉറപ്പുവരുത്തുന്നതിനുള്ള രേഖകൾ കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരന് കൈമാറി. ഒരു വർഷമായി നടന്നു വരുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സർവെയിലൂടെയാണ് ഇൻഷുറൻസ് ഇല്ലാത്തവരെ കണ്ടെത്തിയത്.

പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടുകൂടി പ്രധാനമന്ത്രി സുരക്ഷാഭീമാ യോജനയിലൂടെ അർഹരായ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്താകും ചക്കിട്ടപാറ.