പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

post

സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നോർക്ക റൂട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി’ യ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്‍റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്‍പര്യമുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ജാതി കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷകര്‍ രാജിസ്ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങള്‍ ഹാജരാക്കേണ്ടതാണ്. നോര്‍ക്ക റൂട്ട്സിന്‍റെ പരിശോധനയ്ക്കു ശേഷമായിരിക്കും കോര്‍പറേഷന്‍ തുടര്‍ന്ന് വായ്പക്കായി പരിഗണിക്കുക.

താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍റെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Ph: 0495 2767606, 9400068511