ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍ പവലിയന്‍

post

ഒരു സ്റ്റാര്‍ട്ടപ്പ് ആശയത്തെ ബിസിനസാക്കി മാറ്റുന്ന സഹായങ്ങള്‍ നല്‍കി ശ്രദ്ധേയമാകുകയാണ് യു ബി ഐ വേള്‍ഡ് റാങ്കിങ്ങില്‍ ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യൂബേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്റ്റാള്‍. മട്ടുപ്പാവില്‍ ഓര്‍ഗാനിക് കൃഷി നടത്തുന്നതിന് ഓര്‍ഗായുര്‍ വെര്‍ച്വല്‍ റിയാലിറ്റി വഴി വീടുകളുടെ പ്ലാന്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ബില്‍ഡിംഗ് നെക്സ്റ്റ്, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക മേഖലകളിലെ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് പ്രധാനമായും അണിനിരത്തിയിരിക്കുന്നത്. ലിലി ഹാപ്പിനെസ് സൊല്യൂഷന്‍സ് എന്ന കമ്പനിയും കോളജുകളിലെ ഐഇഡിസി സെല്ലുകള്‍ വഴി വികസിപ്പിച്ച വിദ്യാര്‍ഥികളുടെ പ്രോജക്ടുകളും പ്രദര്‍ശനത്തിനുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളും പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും വിശദമായി അറിയാനും ചോദിച്ചു മനസ്സിലാക്കാനും അവസരമുണ്ട്.