വാക്ക് ഇന്‍ ഇന്റര്‍വ്യു

post

തിരുവനന്തപുരം: കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഫോഗിംഗ്, സ്‌പ്രേയിംഗ് തുടങ്ങിയ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ജനുവരി 24 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രിഷ്യന്‍ ഹാളില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.