രജിസ്റ്റർ ചെയ്യാതെ വാഹന വിൽപ്പന: 2,71200 രൂപ പിഴ

post

വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് 271200 രൂപ പിഴ ചുമത്തി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെ.സി.ബി ഡീലറായ പോപ്പുലർ ജെ.സി.ബി കോർപ്പറേഷൻ എന്ന സ്ഥാപനത്തിനാണ് പിഴയിട്ടത്.


അങ്കമാലി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.ആർ സുനിൽ കുമാർ , ശ്രീ റാം, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ധീൻ, എന്നിവർ 2022 ഏപ്രിലിൽ നടത്തിയ വാഹന പരിശോധനയിലാണ് രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതായി കണ്ടെത്തി ചെല്ലാൻ നൽകിയത്. തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയായിരുന്നു.


മോട്ടോർ വാഹന വകുപ്പ് നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് കീഴ് കോടതിയെ സമീപിച്ചത്.