ചാലക്കുടി - ആനമല റോഡ് നവീകരണത്തിന് ഭരണാനുമതി

post

ചാലക്കുടി - ആനമല റോഡിൽ ആറ് കിലോമീറ്റർ ദൂരം നവീകരണം നടത്തുന്നതിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പൊകലപ്പാറ മുതൽ മുക്കമ്പുഴ വരെയുള്ള റോഡിലാണ് ഓവർലേ നവീകരണം നടത്തുന്നത്. റോഡിനിരുവശവും ഐറിഷ് കാന ഉൾപ്പെടുന്ന പ്രവൃത്തിയുടെ നിർവ്വഹണ ചുമതല പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ്. പ്രവൃത്തിയുടെ സാങ്കേതികാനുമതിക്കായുള്ള നടപടികൾ ഉടൻ ആരംഭിക്കും.