ജല്‍ജീവന്‍ മിഷന്‍: ചെന്നീര്‍ക്കര- ഓമല്ലൂര്‍ കൂടിവെള്ള പദ്ധതിക്ക് തുടക്കമായി

post

ജല്‍ജീവന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുന്ന ചെന്നീര്‍ക്കര-ഓമല്ലൂര്‍ കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. പദ്ധതി നടത്തിപ്പിന് 113 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അച്ചന്‍കോവില്‍ നദിയില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിന് ചെന്നീര്‍ക്കര പഞ്ചായത്തിലെ തോമ്പില്‍ കടവില്‍ പമ്പിംഗ് സ്റ്റേഷനും പ്രക്കാനം ഉമ്മിണിക്കാവില്‍ ജലശുദ്ധീകരണശാലയും നിര്‍മിക്കും.

ജലസംഭരണികള്‍ നാലെണ്ണം രണ്ട് പഞ്ചായത്തുകളിലായി സ്ഥാപിക്കും. വിവിധ പ്രദേശങ്ങളില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഓമല്ലൂര്‍ പഞ്ചായത്തില്‍ 30 കോടി രൂപയുടേയും ചെന്നീര്‍ക്കര പഞ്ചായത്തില്‍ 33 കോടി രൂപയുടേയും പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

ചെന്നീര്‍ക്കര പഞ്ചായത്തിലെ ഉമ്മിണിക്കാവില്‍ ജലശുദ്ധീകരണ ശാല സ്ഥാപിക്കാന്‍ ഭൂമി വിലയ്ക്ക് വാങ്ങാന്‍ വേണ്ടി ജില്ലാ പഞ്ചായത്തില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിന് കൈമാറി.