തൃശ്ശൂർ മെഡിക്കൽ കോളേജിൽ ലോക്കൽ ഒ പി പ്രവർത്തനമാരംഭിച്ചു

post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ലോക്കൽ ഒ പി പ്രവർത്തനമാരംഭിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഒരു മണി വരെയാണ് ഓ പിയുടെ പ്രവർത്തനസമയം. രോഗികൾക്ക് വേഗത്തിലും കാര്യക്ഷമമായും ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ലോക്കൽ ഓ പി ആരംഭിക്കുന്നത്. തദ്ദേശവാസികൾക്കും റഫറൻസ് ഇല്ലാതെ എത്തുന്ന രോഗികൾക്കും ഇത് പ്രയോജനകരമാകും. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിക്കൊണ്ട് റഫറൻസ് മുഖേന വിദഗ്ധ ചികിത്സയും സാധ്യമാകും.


ലോക്കൽ ഓ പി സൗകര്യം ലഭ്യമാകുന്നതോടെ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്ന ഒ പി രോഗികളുടെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓ പി സമയത്തിനുശേഷം കാഷ്വാലിറ്റിയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകും. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാർക്കാണ് ഓ പി ചുമതല.