സൗജന്യ സംഗീത വാദ്യോപകരണ പരിശീലനം ആരംഭിച്ച് കൈനകരി പഞ്ചായത്ത്

post

ആലപ്പുഴ :കൈനകരി ഗ്രാമപഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സൗജന്യ സംഗീത വാദ്യോപകരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണിഗായകനായ സുദീപ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്. സംഗീത പഠനം, കീബോർഡ്, ഗിത്താർ, വയലിൽ പരിശീലനംഎന്നിവയാണ് ഈ വർഷം നടക്കുക. 48 കുട്ടികൾക്ക് ഈ വർഷം ഇതിന്റെ പ്രയോജനം ലഭിക്കും. ഈ പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകുന്നതാണ്.