വാട്ടർടാങ്ക് വിതരണം ചെയ്തു

post

ഞീഴൂർ ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിനുള്ള വാട്ടർടാങ്ക് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 20000 രൂപ വിനിയോഗിച്ചാണ് അഞ്ചു പേർക്ക് വാട്ടർ ടാങ്ക് നൽകിയത്.