ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം

post

ഏകദിന ദേശീയ സെമിനാര്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപാര്‍ട്ട്‌മെന്റും സംസ്ഥാന പാര്‍ലമെന്ററ്ററി കാര്യവകുപ്പും സംയുക്തമായി '75 വര്‍ഷം പിന്നിടുന്ന സമഗ്ര ജനാധിപത്യത്തിന്റെ ഇന്ത്യന്‍ അനുഭവം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ ജനാധിപത്യത്തെയും ഭരണഘടനയേയും ആഴത്തില്‍ പഠിച്ചാല്‍ ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനും കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു.