പൊന്നാനി താലൂക്കിൽഓപ്പറേഷന്‍ യെല്ലോ പുരോഗമിക്കുന്നു

post

പത്ത് കാർഡുകൾ പിടിച്ചെടുത്തു

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ യെല്ലോ’ പൊന്നാനിയിൽ പുരോഗമിക്കുന്നു. പൊന്നാനി താലൂക്കിൽ ആലംകോട് പഞ്ചായത്തിലെ കോക്കൂരിൽ താലൂക്ക് സപ്ലൈ ഓഫീസർ മനോജ്കുമാർ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അനർഹമായി കൈവശംവെച്ച പത്ത് കാർഡുകൾ പിടികൂടിയത്.

ഇവ പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറാൻ നിർദേശം നൽകി. അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ച കാർഡുടമകളിൽ നിന്ന് അനർഹമായി കൈപറ്റിയ റേഷൻ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു. പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, മഹേഷ്, മുഹമ്മദ് നൂറുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.